Friday, January 3, 2025
Kerala

കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിൽ: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

 

കാസർകോട്: കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്‌കൂളുകളും കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാഷ്ട്രപതി കേരളത്തെ പ്രശംസിച്ചു.

കേരളം പഠനമേഖലയില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണെ ന്നും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ കേരളത്തില്‍നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേരളീയരുടെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പിഎന്‍ പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ ബിരുദദാനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

Leave a Reply

Your email address will not be published. Required fields are marked *