സമ്പർക്ക രോഗികൾ ദിനംപ്രതി വർധിക്കുന്നു; ഇന്ന് 798 കേസുകൾ
സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്. 1078 കേസുകളിൽ 798 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ 65 കേസുകളും ഉറവിടം വ്യക്തമല്ലാത്തതാണ്. ഇന്നലെ ഉറവിടമറിയാത്തതായി 57 കേസുകളാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 222 കേസുകളിൽ 100 എണ്ണവും സമ്പർക്ക രോഗികളാണ്. 16 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലത്ത് ഇന്ന് സ്ഥിരീകരിച്ച 106 കേസുകളിൽ 94 എണ്ണവും സമ്പർക്ക രോഗികളാണ്. ഉറവിടമറിയാത്ത 9 കേസുകളുണ്ട്. ആലപ്പുഴയിൽ 82 ൽ 40 എണ്ണം സമ്പർക്ക രോഗികളാണ്.
തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു. എംഎൽഎ അടക്കം നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം ചാല മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാർക്കറ്റ് കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു