ആലപ്പുഴയിൽ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും, 2034ൽ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളിൽ നമ്മുടെ നാടുമുണ്ടാകും’: ശോഭ സുരേന്ദ്രൻ
കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത് ദുഃഖകരമായ വസ്തുതയാണെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ഇവയെ മറികടക്കാൻ ആലപ്പുഴയിൽ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും. 2034 ലെ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളിൽ നമ്മുടെ നാടുമുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.