രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഹെല്‍മെറ്റുകൊണ്ട് കാര്‍ തല്ലിപ്പൊളിച്ചു
രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിത്തകർത്തു. ഉഴവൂര്‍ ബെവ്‌കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി തകർത്തത്.
അയര്‍ക്കുന്നം സ്വദേശി തോമയാണ് കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം. കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.