രാത്രി തോട്ടിലേക്ക് മറിഞ്ഞ കാര്‍ നാട്ടുകാര്‍ കണ്ടെത്തിയത് രാവിലെ; യുവാവിന് ദാരുണാന്ത്യം
കോട്ടയം തിടനാട് കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. കിഴക്കേല്‍ സിറില്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കാര്‍ വെള്ളത്തില്‍ പതിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. എന്നാല്‍ കാര്‍ അപകടത്തില്‍പ്പെട്ട വിവരം പ്രദേശവാസികള്‍ രാവിലെ മാത്രമാണ് അറിയുന്നത്. രാവിലെ തോട്ടിന് സമീപത്തുള്ള റോഡിലൂടെ പോകുകയായിരുന്ന ചില ബൈക്ക് യാത്രക്കാരാണ് കാര്‍ തോട്ടില്‍ മറിഞ്ഞ് കിടക്കുന്നതായി കണ്ടത്.
പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കാറില്‍ ഒരാളുണ്ടെനന് മനസിലാക്കിയത്. പിന്നീട് കാഞ്ഞിരപ്പളളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കാര്‍ പുറത്തെടുത്തത്. ടൗണില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് സിറിലിന്റെ കാര്‍ തോട്ടിലേക്ക് വീണത്.