കടയ്ക്കാവൂരിൽ വയോധികയുടെ മരണം കൊലപാതരം; കുറ്റസമ്മതം നടത്തി മകൻ
കടയ്ക്കാവൂരിൽ വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മകൻ വിഷ്ണു കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് വിഷ്ണു മണ്ണെണ്ണ ഒഴിച്ച് തീ ഇട്ടത്. പ്രതി ലഹരിക്കടിമായണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം രണ്ട് കിലോമീറ്റർ ദൂരത്ത് നിന്നാണ് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് സംഘവും വിരൽ അടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയാണ് 62 കാരി ജനനിയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ മകൻ വിഷ്ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പിന്നാലെ വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.