അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്. ഷാജിയുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകൾ പലതും ഭാര്യയുടെ പേരിലാണ്.
റെയ്ഡിൽ ഷാജിയുടെ വീട്ടിൽ നിന്നും 47.35 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. കൂടാതെ ഭൂമി, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 77 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പലതും ഭാര്യയുടെ പേരിലാണ്.