Wednesday, April 9, 2025
Kerala

രഹ്ന ഫാത്തിമക്ക് അഭിപ്രായം പറയുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ചാണ് വിധി സ്‌റ്റേ ചെയ്തത്

രഹ്നയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് രഹ്ന ചൂണ്ടിക്കാട്ടുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് വിചാരണ കഴിയും വരെ അഭിപ്രായ പ്രകടനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *