മോൻസണിൽനിന്ന് പോലീസുകാർ ലക്ഷങ്ങൾ കൈപ്പറ്റി; അന്വേഷണം
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം. മെട്രോ സിഐ അനന്ത് ലാൽ, മേപ്പാടി എസ്ഐ വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു.
മെട്രോ ഇൻസ്പെക്ടർ അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ വിപിൻ 1.75 ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈപ്പറ്റിയത്
മോൻസനിൽ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നാണ് ഇരുവരുടെയും മൊഴി.