വീട് പോകാതിരിക്കാൻ കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂർ; നിഷേധിച്ച് മന്ത്രി
മന്ത്രി സജി ചെറിയാനെതിരെ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മന്ത്രിയുടെ വീട് സംരക്ഷിക്കാനായി ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. പുതിയ മാപ്പും പഴയ മാപ്പും പരിശോധിച്ചാൽ അലൈൻമെന്റിലെ മാറ്റം മനസ്സിലാകും.
സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ വെല്ലുവിളിച്ചു. ഇതിന് പിന്നാലെ തിരുവഞ്ചൂരിന് മറുപടിയുമായി സജി ചെറിയാൻ രംഗത്തുവന്നു. അലൈൻമെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കിൽ തന്നെ വീട് വിട്ട് നൽകാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ടുനൽകാൻ നേരത്തെ തീരുമാനിച്ചതാണെന്നും സജി ചെറിയാൻ പറഞ്ഞു