മുഖ്യമന്ത്രി വ്യാഴാഴ്ച ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഡൽഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
സിൽവർ ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികൾക്ക് പിന്തുണ തേടി കഴിഞ്ഞ ജൂലൈയിലും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. കെ റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ഡിസംബറിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.