അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് യെച്ചൂരി; ജുഡീഷ്യറി ഇടപെടണം
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ബിജെപി ലക്ഷ്യം വെക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ബോധപൂർവം ശ്രമിക്കുന്നത്.
കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. ഇതിൽ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ഇടപെടണമെന്നും യെച്ചൂരി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി സ്വപ്‌ന സുരേഷ് ശബ്ദസന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്നായിരുന്നു സ്വപ്നക്ക് ലഭിച്ച വാഗ്ദാനം.