സമസ്ത നിലപാടിൽ പ്രതിഷേധിച്ച് സിഐസി മെമ്പർമാരുടെ കുട്ടരാജി; പ്രവർത്തനം അവതാളത്തിൽ
സമസ്ത നിലപാടിൽ പ്രതിഷേധിച്ച് സിഐസി മെമ്പർമാർ കുട്ടരാജി വെച്ചതോടെ ഇന്ന് മുതൽ സി ഐ സി യുടെ പ്രവർത്തനം അവതാളത്തിലാകും.
ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഹക്കീം ഫൈസി ആദൃശേരിക്ക് ഒപ്പം നൂറ്റിപതിനെട്ട് പേരാണ് രാജിവെച്ച് ഒഴിഞ്ഞത്.ഈ സാഹചര്യത്തിൽ പതിനായിര കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സിഐ സി യുടെ പ്രവർത്തനം സംബന്ധിച്ച പ്രതിസന്ധി പാണക്കാട് തങ്ങൾക്ക് പുതിയ തലവേദനയാകും.
സി ഐ സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസി ആദൃശേരി രാജിവച്ചെങ്കിലും സിഐസി സമസ്ത വിവാദം അടങ്ങുന്നില്ല. പതിനായിരങ്ങൾ പഠിക്കുന്ന സി ഐ സി യിൽ മെബർ മാരുടെ കൂട്ടരാജിയോടെ ഉരുതിരിഞ്ഞ് വന്ന പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്നത് സംബന്ധിച്ച് ആർക്കും വ്യക്തയില്ല.
നിലവിൽ രണ്ട് വൈസ് പ്രസിഡൻ്റുമാർ, മുഴുവൻ സെക്രട്ടറിമാർ, ട്രഷറർ, എല്ലാ സബ് കമ്മറ്റികളുടെ സെക്രട്ടറിമാർ, ഓഫീസ് ജീവനക്കാർ എന്നിവർ ഉൾപ്പടെ 118 പേരാണ് രാജി വെച്ചത്.എന്നാൽ ഹക്കീം ഫൈസി രാജിവെച്ചത് കൊണ്ട് പ്രശ്നം തീരില്ലെന്നാണ് സമസ്ത നേതാക്കളുടെ പ്രതികരണം. പകരം തങ്ങൾ പറഞ്ഞ കാര്യം നടപ്പാക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ ആദർശ വ്യതിയാനം വിശദീകരിക്കാൻ സമസ്ത യുവജന വിഭാഗം മാർച്ച് 1 ന് കോഴിക്കോട് സമ്മേളനം വിളിച്ചു ചേർക്കുന്നുണ്ട്.