കെപിഎസി ലളിതയുടെ സംസ്‌കാരം വൈകുന്നേരം വടക്കാഞ്ചേരിയിൽ ഔദ്യോഗിക ബഹുമതികളോടെ
അന്തരിച്ച വിഖ്യാത നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 വരെ തൃപ്പുണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും.
തൃശ്ശൂരിൽ സംഗീത നാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. ഇതിന് ശേഷം വടക്കാഞ്ചേരിയിലേ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പുണിത്തുറയിൽ മകൻ സിദ്ധാർഥിന്റെ ഫ്‌ളാറ്റിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു
സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ ആയിരുന്നു. രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലചിത്ര പുരസ്‌കാരം നാല് തവണ നേടി. 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അന്തരിച്ച സംവിധായകൻ ഭരതൻ ആണ് ഭർത്താവ്. സിദ്ധാർഥ്, ശ്രീക്കുട്ടി എന്നിവർ മക്കൾ