പള്ളിവാസൽ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ ഇളയച്ഛൻ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി പള്ളിവാസലിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അരുൺ തൂങ്ങിമരിച്ച നിലയിൽ. മരിച്ച രേഷ്മയുടെ അച്ഛന്റെ അർധസഹോദരനാണ് അരുൺ
പള്ളിവാസൽ പവർ ഹൗസിന് സമീപത്താണ് അരുണിന്റെ മൃതദേഹം ലഭിച്ചത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് അരുണിന്റെ മൃതദേഹവും കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് രേഷ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.
കോതമംഗലം സ്വദേശിയാണ് അരുൺ. ബൈസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകുന്നേരം ഇയാൾ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.