Monday, January 6, 2025
Kerala

ദിലീപിൻ്റെ ജാമ്യത്തിന് ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും നെയ്യാറ്റിൻകര രൂപത. ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടുവെന്ന് പറഞ്ഞ് സംവിധായകൻ ബാലചന്ദ്രകുമാർ പണം തട്ടിയെന്ന് ദിലീപിൻ്റെ സത്യവാങ്മൂലത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രൂപതയുടെ വിശദീകരണം.

ദിലീപുമായോ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *