Sunday, January 5, 2025
Kerala

ടിപിആർ നോക്കേണ്ടെന്ന് ഇപ്പോൾ പറയുന്നത് ഇരട്ടത്താപ്പ്; വിമർശനവുമായി ചെന്നിത്തല

 

ടിപിആർ അശാസ്ത്രീയവും അത് നോക്കേണ്ടെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇരട്ടത്താപ്പാണെന്ന് രമേശ് ചെന്നിത്തല. നേരത്തെ ടിപിആറിന്റെ കണക്ക് ഉയർത്തിപ്പിടിച്ചാണ് കൊവിഡ് നേരിടുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് പ്രഖ്യാപിച്ചത്. വിദേശ മാധ്യമങ്ങളിൽ പോലും പരസ്യങ്ങൾ കൊടുക്കുകയും വാർത്തകൾ എഴുതിക്കുകയും ചെയ്തു

കൊവിഡിനെ നേരിടുന്നതിൽ ഒന്നാം സ്ഥാനം നേടിയെന്ന് വീമ്പിളക്കിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്. പൊതുജനങ്ങൾക്ക് വിവാഹത്തിന് 20 പേർ മതിയെന്ന നിബന്ധന വെക്കുന്ന സർക്കാർ എങ്ങനെയാണ് 185ഓളം പേർക്ക് പാർട്ടി സമ്മേളനങ്ങൾക്ക് അനുമതി നൽകിയത്. ഭരണം നടത്തുന്ന പാർട്ടിക്ക് തിരുവാതിരക്ക് ആയിരക്കണക്കിന് ആൾക്കാരെ കൂട്ടാമെങ്കിൽ ഞങ്ങൾക്കും കൂട്ടം കൂടാമെന്ന് ജനങ്ങൾ പറഞ്ഞാൽ അവരെ എങ്ങനെ തടയാനാകൂം.

പണ്ട് ഞങ്ങൾ അഞ്ച് പേർ സമരം ചെയ്തപ്പോൾ അന്ന് എല്ലാവരുടെയും പേരിലും കേസെടുക്കുകയായിരുന്നു. പ്രതിപക്ഷത്തെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച് കളിയാക്കി. രണ്ട് എംഎൽഎമാർ പാലക്കാട് അതിർത്തിയിൽ കുടുങ്ങിക്കിടന്ന മലയാളികൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ പോയപ്പോൾ അവരെ മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ചു. ഇന്ന് ഇവരെയൊക്കെ എന്താണ് വിളിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *