Thursday, January 23, 2025
Kerala

മുന്നണി മാറ്റത്തെ ചൊല്ലി എൻസിപിയിൽ പോര് മുറുകുന്നു; പവാറിന് കത്തയച്ചതിനെതിരെ ശശീന്ദ്രൻ വിഭാഗം

മുന്നണി വിടാനുള്ള എൻസിപിയിലെ മാണി സി കാപ്പൻ വിഭാഗത്തിന്റെ നിലപാടിനെതിരെ പരസ്യമായി എകെ ശശീന്ദ്രൻ വിഭാഗം രംഗത്ത്. ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധ നടപടിയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു

സംസ്ഥാന നേതൃത്വം അങ്ങനെയൊരു കത്തയക്കാൻ തീരുമാനിച്ചിട്ടില്ല. മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും മുന്നണി വിടില്ലെന്നാണ് പ്രതീക്ഷ. അവർ പോയാലും യഥാർഥ എൻസിപിയായി ഇടതുമുന്നണിയിൽ തുടരുമെന്നും റസാഖ് പറഞ്ഞു

സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് ശരദ് പവാറിന് കത്തയച്ചത്. ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുള്ള കത്താണിത്. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന്റെ കേന്ദ്രമാണെന്നും കത്തിൽ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *