മലക്കം മറിഞ്ഞ് കെ.വി തോമസ്: ഇന്ന് മാധ്യമങ്ങളെ കാണില്ല, ചർച്ചക്കായി തിരുവനന്തപുരത്തേക്ക്
കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് മാധ്യമപ്രവർത്തകരെ കാണാനുള്ള നീക്കം കെ വി തോമസ് ഉപേക്ഷിച്ചു. സോണിയ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചതോടെയാണ് കെ വി തോമസ് നിലപാട് മാറ്റിയത്. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി കേന്ദ്ര നേതൃത്വത്തെ കാണാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു
സോണി പറഞ്ഞാൽ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ല. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി ചർച്ച നടത്തുമെന്ന് കെ വി തോമസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചതായും കെ വി തോമസ് പറഞ്ഞു.
തന്നെ നിരന്തരം അപമാനിച്ചു. തന്നെ കുറിച്ച് ഓരോ ദിവസവും ഓരോ കഥകൾ പ്രചരിപ്പിച്ചു. താനിതുവരെ ഒരു സ്ഥാനവും ചോദിച്ചിട്ടില്ല. ജന്മനാട്ടിലെ സ്ഥാനാർഥി നിർണയത്തിൽ നിന്നുവരെ തന്നെ അകറ്റി. ചില കാര്യങ്ങൾ തുറന്നു പറയാനുളളതു കൊണ്ടാണ് മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. സോണിയ ഗാന്ധി വിളിച്ച സാഹചര്യത്തിൽ തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും കെ വി തോമസ് പറഞ്ഞു.