മലക്കം മറിഞ്ഞ് സ്വപ്‌ന: നെഞ്ചുവേദനയില്ല, പരിശോധനക്ക് വിസമ്മതിച്ചു
നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പരിശോധനക്ക് വിസമ്മതിച്ചു. ആൻജിയോഗ്രാം പരിശോധനക്ക് മുമ്പാണ് ഇവർ മലക്കം മറിഞ്ഞത്. സമ്മതപത്രം എഴുതിവാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധനക്ക് തയ്യാറല്ലെന്നും ഇവർ അറിയിച്ചു
ഇതോടെ സ്വപ്‌നയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെയാണ് ആൻജിയോഗ്രാമിന് തയ്യാറല്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത്. ഇത് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. സ്വപ്നക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ആശുപത്രിവാസം നാടകമാണെന്നാണ് ഇതോടെ തെളിയുന്നത്. ആശുപത്രിയിൽ വെച്ച് സ്വപ്‌ന ചിലരെ ഫോണിൽ ബന്ധപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയടക്കം ആശുപത്രിയിൽ ഇതേ സമയം സംശയാസ്പദമായി എത്തുകയും ചെയ്തിരുന്നു.