നഷ്ടപ്പെട്ടത് അടുത്ത സുഹൃത്തിനെ, വേദനിപ്പിക്കുന്ന വിയോഗമെന്നും രാഹുൽ ഗാന്ധി
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ വിയോഗത്തിൽ അനുശോചിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. വേദനിപ്പിക്കുന്ന വിയോഗമെന്ന് രാഹുൽ പ്രതികരിച്ചു. അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. വ്യക്തിപരമായും സംഘടനാപരമായും പിടി തോമസിന്റെ വേർപാട് അത്യന്തം ദുഃഖമുണ്ടാക്കുന്നതാണ്
വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നു. കോൺഗ്രസ് നിലപാടുകളുമായി ഏറ്റവുമടുത്ത നേതാവാണ് പി ടി തോമസ് എന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. വയനാട്ടിലെ പരിപാടികൾ റദ്ദ് ചെയ്ത് രാഹുൽ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.