Saturday, January 4, 2025
Kerala

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പിൻവലിക്കണം: മുസ്‌ലിം നേതാക്കൾ

 

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. തീരുമാനത്തിൽ സർക്കാർ ഉറച്ച് നിന്നാൽ പ്രത്യക്ഷ സമരവും നിയമപരമായ നടപടികളും സ്വീകരിക്കാനാണ് നീക്കം.

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്ത് ഒഴികയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തിൽ പങ്കെടുത്തു. കടുത്ത വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ മുസ്‌ലിം നേതൃസമിതി യോഗത്തിലുണ്ടായത്.

മത വിശ്വാസികൾ അല്ലാത്തവർ മതത്തിന്റെ പേരിൽ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോർഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. വഖഫ് ആക്ടിന് എതിരാണ് സർക്കാർ തീരുമാനം. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *