Thursday, October 17, 2024
Kerala

കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിയ സംഭവം; വനിതാകമ്മീഷന്‍ കേസെടുത്തു: അടിയന്തര റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിയ സംഭവത്തില്‍ വനിതാകമ്മീഷന്‍ കേസെടുത്തു. പ്രസവിച്ച് മൂന്നാം ദിവസം മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം കുഞ്ഞിനെ പിടിച്ചുവാങ്ങി ഉപേക്ഷിച്ചുവെന്ന അനുപമയുടെ പരാതിയിലാണ് നടപടി. ആറുമാസത്തോളം പരാതികളുമായി കയറിഇറങ്ങിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തത് വിവാദമായിരുന്നു.

പരാതിയില്‍ കേസെടുത്ത വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ അനുപമയെയും, അജിത്തിനെയും വിളിച്ച് വരുത്തുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

തിരുവനന്തപുരം സ്വദേശിയായ അനുപമയായിരുന്നു മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ക്ടോബര്‍ 22ന് പ്രസവ ശേഷം ആശുപത്രിയില്‍ നിന്ന് വരുന്ന വഴി സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞിനെ തിരികെ തരാമെന്ന് വാഗ്ദാനം ചെയ്താണ് തന്റെ പക്കല്‍ നിന്ന് കുഞ്ഞിന് ബലമായി പിടിച്ചുവാങ്ങിയതെന്ന് അനുപമ ദ ക്യുവിനോട് പറഞ്ഞിരുന്നു. പരാതിയില്‍ കഴിഞ്ഞ ദിവസമാണ് അനുപമയുടെ അച്ഛനും പേരൂര്‍ക്കട സി.പി.ഐ.എം നേതാവുമായ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

Leave a Reply

Your email address will not be published.