വയോധികനെ തല്ലിയ എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ചടയമംഗലം: മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷന്‍ എസ്‌ഐ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്‌ഐ ഷജീം വാഹന പരിശോധനക്കിടെ തല്ലിയത്.
- വയോധികനെ അടിച്ച പ്രൊബേഷന്‍ എസ്‌ഐ ഷജീമിനെ ശിക്ഷാ നടപടിയായി തീവ്രപരിശീലനത്തിനായി കുട്ടിക്കാനത്തേക്ക് അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാവും തുടര്‍ നടപടികള്‍. കൊല്ലം ജില്ലാ റൂറല്‍ എസ്പി ഹരിശങ്കര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി വിനോദാണ് കേസ് അന്വേഷിക്കുന്നത്