Thursday, April 17, 2025
Kerala

‘നന്ദി ISL’; പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് കൊച്ചി മെട്രോ

പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത് 125,950 പേരാണ്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 2020 ലെ 125,131 യാത്രക്കാർ എന്ന റെക്കോർഡാണ് ഇന്നലെ മറിക്കടന്നത്.

ഐഎസ്എൽ മത്സരമാണ് റെക്കോർഡ് നേട്ടം കൈവരിക്കാൻ കൊച്ചി മെട്രോയെ സഹായിച്ചത്. ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരം കാണാനായി കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11:30 ലേക്ക് നീട്ടിയിരുന്നു.

പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്നവർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താനായിരുന്നു ഇത്. മെട്രോയുടെ ഈ നീക്കം കളി കാണാനായി കൊച്ചിയിലെത്തിയ നിരവധി പേർക്കാണ് അനുഗ്രഹമായത്.

Leave a Reply

Your email address will not be published. Required fields are marked *