എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: എട്ടാം ക്ലാസുകാരിയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതി (13) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണു പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാർ തെരച്ചിൽ നടത്തുന്നതിടെ തിങ്കളാഴ്ച രാത്രി 11 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈക്കം വാർവിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഗ്രീഷ്മ.പോലീസ് തുടർനടപടികൾ സ്വീകരിച്ചു.