കെഎസ്ആർടിസി ശമ്പളവിതരണം നാളെ; ഓണം അലവൻസ് 2750 രൂപ
കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും. മാനേജ്മെന്റ് – യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ പണിമുടക്ക് പിൻവലിക്കാവുന്ന സാഹചര്യമാണെന്ന് യൂണിയനുകൾ വിലയിരുത്തുന്നു.
ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്റ്റ് ജീവനക്കാർക്കും മറ്റു കാഷ്വൽ ജീവനക്കാർക്കും 1000 രൂപ ഉത്സവബത്തയും നൽകും. അഡ്വാൻസ് പരിഗണിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകി.