സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തോട് അനുബന്ധിച്ച് കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറങ്ങി.
27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ് . ഇതിനുമുകളിൽ ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും. 1000 രൂപമുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത.
ഓണം അഡ്വാൻസായി 15,000 രൂപവരെ നല്‍കും. ഇത് അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കും. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും.
ഓഗസ്റ്റിലെ ശമ്പളവും സെപ്റ്റംബറിൽ പെൻഷനും മുൻകൂറായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഈ മാസം 24, 25, 26 തീയതികളിൽ ഇവ വിതരണം ചെയ്യും.