ചോദ്യം ചെയ്യലിന് ഹാജരാകാതെ പോക്‌സോ കേസ് പ്രതി അഞ്ജലി; കോടതിയെ അറിയിക്കും
കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മൂന്നാം പ്രതിയും ഒന്നും പ്രതി റോയി വയലാട്ടിന്റെ കൂട്ടാളിയുമായ അഞ്ജലി റീമാ ദേവ്. ഇന്നും അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരായില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നും കാണിച്ച് അഞ്ജലി കത്ത് നൽകി.
അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. വയനാട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും പരാതിയിലാണ് കേസ്. ഹോട്ടലുടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവരാണ് കേസിലെ പ്രതികൾ
അമ്മക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ അഞ്ജലിയാണ് കെണിയിൽ പെടുത്താൻ ഒത്താശ ചെയ്തത്. എന്നാൽ കുട്ടിയുടെ അമ്മയുമായുള്ള അഞ്ജലിയുടെ സാമ്പത്തിക തർക്കമാണ് കേസിന് പിന്നിലെന്ന് പോക്‌സോ കേസ് പ്രതികൾ പറയുന്നു.