സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും.
ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും 24 നും ഇടയിൽ, 24 ന് മുകളിൽ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.