കവിയും ഗാനരചയിതാവുമായ പൂവച്ചാൽ ഖാദർ അന്തരിച്ചു
പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചാൽ ഖാദർ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം പൂവച്ചാൽ കുഴിയംകോണം ജമാഅത്ത് പള്ളിയിൽ നടക്കും
മുന്നൂറിലേറെ സിനിമകൾക്കായി 1200ലേറെ പാട്ടുകൾ എഴുതിയിട്ടുണ്ട്. ചാമരം, ചൂള, തകര, പാളങ്ങൾ, ആട്ടക്കലാശം, താളവട്ടം, ദശരഥം തുടങ്ങി പ്രശസ്ത ചിത്രങ്ങൾക്ക് ഗാനം എഴുതിയത് അദ്ദേഹമായിരുന്നു. കെജി ജോർജ്, ഐവി ശശി, ഭരതൻ, പത്മരാജൻ, പ്രിയദർശൻ തുടങ്ങിയവരുടെ ഇഷ്ടപ്പെട്ട ഗാനരചയിതാവ് കൂടിയായിരുന്നു ഖാദർ