Thursday, January 23, 2025
Kerala

രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു, മൂന്നാം തരംഗത്തിന് സാധ്യത; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മൂന്നാംതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവെടിയരുത്. ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതാവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും. അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിത്.

അന്താരാഷ്ട്രതലത്തിൽ തന്നെ ഉയർന്നുവന്നിട്ടുള്ള ചർച്ച മൂന്നാംതരംഗ സാധ്യതയെ കുറിച്ചാണ്. വാക്‌സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. പ്രാഥമിക കർത്യവ്യം ജീവൻ രക്ഷിക്കലാണ്. രോഗബാധ എത്രത്തോളമുയരാമെന്ന് രണ്ടാം തരംഗം മനസ്സിലാക്കി തന്നു

വാക്‌സിനെടുത്താൽ ഒരു ഡോസ് ആണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാൽ ഇത്തരം ആളുകളും രോഗവാഹകരാകും. വാക്‌സിനെടുത്തവർക്ക് രോഗം വരുന്നത് അനുബന്ധ രോഗമുള്ളതിനാലാണ്. അതിനാൽ കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *