Saturday, April 12, 2025
National

കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീം കോടതി

 

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം നേരിടാൻ കേന്ദ്രസർക്കാർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതിനാൽ ചെറിയ കുട്ടികൾ അടക്കമുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു

പ്രതിസന്ധി നേരിടാൻ വ്യക്തമായ പദ്ധതികൾ ഉടനെ ആവിഷ്‌കരിക്കുകയാണെങ്കിൽ മൂന്നാം തരംഗത്തെ മറികടക്കാൻ സാധിക്കും. മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപ്പോൾ കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് മാതാപിതാക്കളും വരും. അതിനാൽ ഈ പ്രായപരിധിയിലുള്ളവർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.

എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തണം. കൊവിഡ് മൂന്നാംതരംഗത്തിൽ അവരുടെ സേവനങ്ങൾ നിർണായകമാണെന്നും സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *