Tuesday, January 7, 2025
Kerala

പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം; ഉടൻ പരിഹാരമെന്ന് കെജെ മാക്‌സി

ഒരാഴ്ചകൊണ്ട് തീരാവുന്ന താത്കാലിക പ്രശ്‌നമാണെന്നും കെജെ മാക്‌സി പറഞ്ഞു. കുടിവെള്ളം മുടങ്ങുന്ന അവസ്ഥ ഉണ്ടായിട്ടില്ല എന്ന് എംഎൽഎ ന്യൂസ് ഈവനിംഗിൽ പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്ക് ലഭിക്കുന്ന വെള്ളത്തിൽ കുറവുണ്ടായിട്ടുണ്ടാകാമെന്ന് എംഎൽഎ പറഞ്ഞു. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.

തുടർച്ചയായ രണ്ട് മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ഫോർട്ട് കൊച്ചി തുരുത്ത് നിവാസികൾ പറയുന്നത്. കുടിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ പോലും നിവർത്തിയില്ലാതായതോടെ നാട്ടുകാർ പ്രതിഷേധവുമായി കുന്നുംപുറം റോഡ് ഉപരോധിച്ചു. ചെമ്പും കുടങ്ങളുമായി സ്ത്രീകൾ ഉൾപ്പടെയുള്ളവർ കുന്നുംപുറം റോഡ് ഉപരോധിച്ചു. തുടർന്ന് പ്രതിഷേധക്കാർ ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സബ്കളക്ടർ സ്ഥലം സന്ദർശിച്ച് പരിഹാരം കാണും എന്ന് ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ഇതിനിടെ പമ്പ് മൂന്നും തകരാർ ആയതാണ് പ്രശ്‌നം കൂടുതലാക്കിയതെന്നും ചെറിയ ആവിശ്യങ്ങൾക്ക് പോലും കോർപറേഷൻ വെള്ളം ഉപയോഗിക്കുന്നത് കുറക്കണമെന്നുമായിരുന്നു മേയറുടെ പ്രതികരണം.

തൊപ്പുംപടി, മട്ടാഞ്ചേരി, മരട്, നെട്ടൂര്, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളം മലിനജലമാണെന്നും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും തകയുന്നില്ലെന്നും പരാതി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *