മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്, സമ്പന്നരായ വിദേശമലയാളികള്‍ക്കും ചികിത്സാസഹായം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില് വ്യാപക തട്ടിപ്പ്. അനര്‍ഹര്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്ന് സഹായം ലഭിച്ചതായി വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്‍റ് നൽകിയ 16 അപേക്ഷയിൽ സഹായം അനുവദിച്ചു. കരൾ രോഗിക്ക് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നൽകി. കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കൽ സർട്ടിഫിക്കറ്റും നൽകിയത് ഒരു എല്ലുരോഗ വിദഗ്ധനാണ്. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ 1500 സർട്ടിഫിക്കറ്റ് നൽകി. ഒരു കുടുംബത്തിലെ നാലുപേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റ് നൽകി ചികിത്സയ്ക്കായി പണം വാങ്ങിയെന്നും കണ്ടെത്തി.