തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഒരു യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
തിരുവനന്തപുരം കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. മേലേ കടയ്ക്കാവൂർ കുന്നുവിള സ്വദേശി മനു(24) ആണ് മരിച്ചത്. കൊല്ലം പേരൂർ സ്വദേശി ഉഭയേദ്രറാണ, കൊല്ലം ആശ്രാമം സ്വദേശി ആകാശ്, ചിറയിൻകീഴ് സ്വദേശി ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്.