എൻ സി പിയിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടാൽ മാറി നിൽക്കും: എ കെ ശശീന്ദ്രൻ
എൻസിപിയിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻസിപിയിലെ നേതൃമാറ്റം ഭാവനാസൃഷ്ടി മാത്രമാണ്. പാർട്ടിയിൽ ആരും ഇതാവശ്യപ്പെട്ടിട്ടില്ല. മാണി സി കാപ്പൻ അവകാശപ്പെട്ടതു പോലെ ആരും അദ്ദേഹത്തോടൊപ്പം യുഡിഎഫിലേക്ക് പോയിട്ടില്ല
സീറ്റ് വിഭജനം സംബന്ധിച്ച് പാർട്ടി യോഗത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റ് വേണമെന്ന ആവശ്യം എൽ ഡി എഫിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിരുന്നു
പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണ്. കെഎസ്ആർടിയിൽ നൂറു കോടിയുടെ അഴിമതി നടന്നുവെന്നത് ഗൗരവകരമായ പ്രശ്‌നമാണ്. ജുഡീഷ്യൽ അന്വേഷണം വേണോ വിജിലൻസ് അന്വേഷണം വേണോയെന്ന് സിഎംഡിയുമായി ചേർന്ന് തീരുമാനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമായി വന്നതിന്റെ പേരിൽ ഇപ്പോൾ തുടരുന്ന ജാഗ്രത കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.