സംസ്ഥാനത്ത് എൻഡിഎക്ക് അനുകൂലമായ സാഹചര്യം; ഭരണ തുടർച്ചയുണ്ടാകില്ലെന്ന് കെ സുരേന്ദ്രൻ
സംസ്ഥാനത്ത് തുടർ ഭരണം പ്രവചിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലത്തിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. രണ്ട് മുന്നണികൾക്കും സുരക്ഷിതമായ ഭാവി ഈ തെരഞ്ഞെടുപ്പിലുണ്ടാകില്ല. എൻ ഡി എക്ക് മുന്നോട്ടു വരാൻ സാധ്യതയുള്ള ജനവികാരമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു
വിജയയാത്ര ആരംഭിക്കുന്നതിനും പ്രമുഖരായിട്ടുള്ളവർ എൻ ഡി എയോട് സഹകരിക്കുന്നതിനും മുമ്പാണ് സർവേ നടന്നിരിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അഭിപ്രായത്തോട് യോജിക്കാനാകില്ല. തെക്കൻ കേരളത്തിൽ എൽ ഡി എഫിന് മേൽക്കൈയുണ്ടാകില്ല.
സർവേ അടിസ്ഥാനമാക്കി മാത്രം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താനാകില്ല. നിലവിലെ സാഹചര്യം എൻഡിഎക്ക് അനുകൂലമാണ്. ശക്തമായ ത്രികോണ മത്സരമാകും മിക്ക മണ്ഡലങ്ങളിലും നടക്കുക.