ആലപ്പുഴയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ആലപ്പുഴ ചന്തിരൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് പുലർച്ചെ അറസ്റ്റിലായത്. മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി ഇന്നലെ രാത്രിയിലാണ് അരൂർ പൊലീസിന് ലഭിച്ചത്. ഒരു മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കൂടുതൽ കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി സൂചന.