ഐപിഎൽ: ലക്‌നൗ ടീമിനെ കെ എൽ രാഹുൽ നയിക്കും; അഹമ്മദാബാദിനെ ഹാർദിക് പാണ്ഡ്യയും
ഐപിഎൽ പതിനഞ്ചാം സീസണിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു. ലക്‌നൗ ഫ്രാഞ്ചൈസിയെ കെ എൽ രാഹുലും അഹമദാബാദ് ഫ്രാഞ്ചൈസിയെ ഹാർദിക് പാണ്ഡ്യയും നയിക്കും. പഞ്ചാബ് കിംഗ്‌സിന്റെ നായകനായിരുന്ന രാഹുൽ വരുന്ന സീസൺ മുതൽ ലക്‌നൗ ടീമിന്റെ ഭാഗമാകും.
മുംബൈയുടെ താരമായിരുന്ന ഹാർദിക് ഇതാദ്യമായാണ് ഒരു ഐപിഎൽ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്നത്. ഈ സീസണിന് മുന്നോടിയായുള്ള താര ലേലം നടക്കുന്നത് ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണ്. രാഹുലിന് പുറമെ രവി ബിഷ്‌ണോയി, മാർകസ് സ്‌റ്റോയിനിസ് എന്നീ താരങ്ങളെയും ലക്‌നൗ ടീമിലെത്തിച്ചിട്ടുണ്ട്. 17 കോടി രൂപയാണ് രാഹുലിന് നൽകുന്നത്.
ഹാർദികിന് 15 കോടി രൂപ നൽകിയാണ് അഹമ്മദാബാദ് ടീമിലെത്തിച്ചത്. കൂടാതെ റാഷിദ് ഖാനെയും ശുഭ്മാൻ ഗില്ലിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.