വയനാട് ജില്ലയില്‍ 972 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് (22.01.22) 972 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 824 പേര്‍ രോഗമുക്തി നേടി. 31 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 966 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഏഴ് ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയം, പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍, പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ്, വൈത്തിരി താലൂക്ക് ഓഫീസ്, മുളളന്‍കൊല്ലി പാതിരി ഊരാളി കോളനി, എടവക അഡോറേഷന്‍ കോണ്‍വെന്റ് എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 142027 ആയി. 136569 പേര്‍ രോഗമുക്തരായി. നിലവില്‍ 3727 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3542 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 957 പേര്‍ ഉള്‍പ്പെടെ ആകെ 16977 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1597 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.