Saturday, January 4, 2025
Kerala

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും

കടലും, തീരവും കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും. ലോക മത്സ്യതൊഴിലാളി ദിനമായ ഇന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻറെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് സമരം. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.

അതേസമയം വിഴിഞ്ഞം തുറമുഖനിർനാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതിയുടെ നിരാഹാരസമരവും ഇന്ന് ആരംഭിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമിതി പ്രസിഡൻറ് ഏലിയാസ് ജോൺ നടത്തുന്ന നിരാഹാര സമരം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉത്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *