Saturday, October 19, 2024
Kerala

കെ സുധാകരൻ ഇന്ന് കെ പി സി സി പ്രസിഡന്റായി ചുമതലയേൽക്കും

 

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് കെ സുധാകരന്റെ ചുമതലയേൽക്കൽ ചടങ്ങ്. പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഗാന്ധി പ്രതിമയിൽ സുധാകരൻ ഹാരാർപ്പണം നട്തതും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തും

പത്തരയോടെ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ സുധാകരൻ എത്തും. സേവാദൾ വളൻഡിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പതാക ഉയർത്തും. പതിനൊന്ന് മണിയോടെ ഔദ്യോഗികമായി ചുമതലയേൽക്കും. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തും.

Leave a Reply

Your email address will not be published.