ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകനെ കെ എസ് യുക്കാർ കുത്തിക്കൊന്നു
ഇടുക്കി പൈനാവ് എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകനെ കെ എസ് യു പ്രവർത്തകർ കുത്തിക്കൊന്നു. കോളജിൽ ഇന്ന് തെരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ രണ്ട് വിദ്യാർഥികൾക്ക് കുത്തേറ്റു.
രണ്ട് പേരെയും ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും എസ് എഫ് ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശിയാണ് ധീരജ്