പത്തനംതിട്ടയിൽ തെരുവുനായ കടിച്ച കുട്ടി മരിച്ചു
പത്തനംതിട്ടയിൽ തെരുവുനായ കടിച്ച കുട്ടി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമിയാണ് (12) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അഭിരാമിയുടെ ശരീരത്തിൽ ഏഴിടത്ത് നായയുടെ കടിയേറ്റിരുന്നു. കണ്ണിൻറെ ഭാഗത്തും കയ്യിലും കാലിലും കടിയേറ്റിരുന്നു. മിനിറ്റുകളോളം നായയുടെ ആക്രമണത്തിന് കുട്ടി വിധേയയായി എന്നാണ് റിപ്പോർട്ട്.
പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുത്തിരുന്നു. കഴിഞ്ഞമാസം 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. ആദ്യം പത്തനംതിട്ട താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്.