Tuesday, January 7, 2025
Kerala

തിരുവനന്തപുരം അസി. കമ്മീഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കപട്ടിക സങ്കീർണം

തിരുവനന്തപുരം കന്റോൺമെന്റ് അസി. കമ്മീഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹവുമുണ്ടായിരുന്നു. ഇതിനാൽ തന്നെ അസി. കമ്മീഷണറുടെ സമ്പർക്ക പട്ടിക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസി. കമ്മീഷണർക്ക് സമ്പർക്കമുണ്ട്. പോലീസ് ആസ്ഥാനത്ത് നടന്ന സമരത്തിൽ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥനെയും അറസ്റ്റ് ചെയ്തത് ഈ ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം സംബന്ധിച്ചിരുന്നു.

സിറ്റി പോലീസ് കമ്മീഷണറുടെ ഗൺമാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷണർ സ്വയം നിരീക്ഷണത്തിൽ പോയി. തുമ്പ സ്റ്റേഷനിലെ 11 പോലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *