കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കമ്മിഷൻ നൽകേണ്ട സ്ഥിതി; രാജീവ് ചന്ദ്രശേഖർ
ദില്ലി: കേരളത്തിൽ ‘വീണ സർവീസ് ടാക്സ്’ നിലനിൽക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നൽകണമെന്നും അഴിമതി,പ്രീണനം,കുടുംബാധിപത്യം എന്നിവയിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സ്പീക്കറിന്റെ മിത്ത് പരാമർശമെന്നും അദ്ദേഹം കൂട്ടിചേർത്തു.