ഒടുവില്‍, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു; മന്ത്രി പി.എ മുഹമ്മദ് റിയാസ്
മണിപ്പൂരില്‍ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളില്‍ ഇന്ത്യയിലെ മതനിരപേക്ഷ ജനത വേദനിക്കാന്‍ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അദ്ദേഹത്തിന് അതറിയാന്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ നഗ്നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വിഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.