ആശങ്ക വഴിമാറുന്നു; കൂടുതൽ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിൾ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 62 എണ്ണത്തിൽ 61 എണ്ണവും നെഗറ്റീവായി
സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 265 പേരാണുള്ളത്.