മലപ്പുറത്ത് വയോധിക തലക്കടിയേറ്റ് മരിച്ച നിലയിൽ
മലപ്പുറത്ത് വയോധിക തലക്കടിയേറ്റ് മരിച്ച നിലയിൽ
എടപ്പാള്‍: (മലപ്പുറം) തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെവീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.മലപ്പുറം ജില്ലയിലെ തവനൂര്‍കടകശ്ശേരിയിലാണ് കൊലപാതകം.കടകശ്ശേരി ജുമാമസ്ജിദിന് സമീപംതാമസിക്കുന്ന തത്തോട്ടില്‍ ഇയ്യാത്തുട്ടി (70) ആണ് മരിച്ചത്.മോഷണശ്രമത്തിനിടെ തലക്കടിച്ച്കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം.20 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. കുട്ടികളില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഇവര്‍ തനിച്ചാണ് താമസിച്ചു വരുന്നത്.തൊട്ടടുത്ത് ബന്ധുക്കള്‍ താമസിക്കുന്നുണ്ട്.
ഇന്നലെ:19-06-2021-വൈകിട്ട്: ആറുമണിക്ക് ബന്ധുവീട്ടിലെ കുട്ടിയാണ് കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.ഇയ്യാത്തു കുട്ടിക്ക് ഭക്ഷണവുമായി പോയതായിരുന്നു കുട്ടി.വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന നിലയിലായിരുന്നു.ശരീരത്തിലും, വീട്ടിലുമായി ഉണ്ടായിരുന്ന 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. മോഷണത്തിനിടെ ചെറുത്തപ്പോള്‍ തലക്കടിയേറ്റാണ് മരണമെന്ന് പോലീസ് പറഞ്ഞു.അതേസമയം വീട്ടില്‍ നിന്ന് ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് അയല്‍ക്കാരായ ബന്ധുക്കള്‍ പറയുന്നു.ഇയ്യാത്തുകുട്ടിയുടെ ജീവിത സാഹചര്യം വ്യക്തമായി അറിയാവുന്ന ആളാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്ന് പോലീസ് തറപ്പിച്ചു പറയുന്നു.ഇതിനെ ചുറ്റിപ്പറ്റിയാണ് തുടക്കത്തിലെ അന്വേഷണം.അതേസമയം കഴിഞ്ഞ ദിവസം സമാന രീതിയിൽ മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു._കുറ്റിപ്പുറം കാട്ടിലങ്ങാടി വെള്ളാറമ്പ്.തിരുവാകളത്തിൽകുഞ്ഞിപ്പാത്തുമ്മയെയാണ് വെള്ളിയാഴ്ച്ച.തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവിടെയുo തനിച്ചു താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്._ കൊലപാതകമാണെന്നാണ് പ്രാഥമികവിലയിരുത്തൽ._ _വീട്ടില്‍ ഉണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നില്ല. അന്വേഷണത്തിനിടെ പോലീസാണ് ഈ പണം കണ്ടെടുത്തിരുന്നത്.മറ്റെന്തെങ്കിലും നഷ്ടപ്പെട്ടോ എന്നതും വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ വ്യക്തമായിട്ടുമില്ല._രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്